മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ഒടിയന്‍

ഇന്ത്യന്‍ സിനിമയിലെ അതികായരായ അമിതാഭ് ബച്ചനും മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്ന ത്രീഡി മലയാളചിത്രം ഒടിയന്‍ വരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛന്റെ വേഷമാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നതെന്ന് അറിയുന്നു. ഇവരെക്കൂടാതെ തമിഴ് നടന്‍ പ്രകാശ് രാജും മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രമുഖ പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്ന ടീമാണ് ഒടിയനു പിന്നില്‍. ഒടിയനു ശേഷമേ രണ്ടാമൂഴം തുടങ്ങുകയുള്ളൂ. ദുര്‍മന്ത്രവാദികളുടെ പ്രാചീന ശത്രുസംഹാര മാര്‍ഗമായ ഒടിവിദ്യയുമായി ബന്ധപ്പെട്ടുള്ള മിത്തില്‍ നിന്നാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കുന്നത്. ഹരികൃഷ്ണന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ കൂടിയാലോചനകള്‍ നടന്നു വരികയാണ്.


പുതിയ വാര്‍ത്തകള്‍

പാര്‍വതി ബോളിവുഡിലേക്ക്; നായകന്‍ ഇര്‍ഫാന്‍ ഖാന്‍
മലയാളികളുടെ പ്രിയതാരം പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വതി എത്തുന്നത്. തനുജ ചന്ദ്രയാണ്...

മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ഒടിയന്‍
ഇന്ത്യന്‍ സിനിമയിലെ അതികായരായ അമിതാഭ് ബച്ചനും മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്ന ത്രീഡി മലയാളചിത്രം ഒടിയന്‍ വരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛന്റെ...

5 നും 7 നും ഇടയില്‍ പ്രായമുള്ള പുതുമുഖത്തെ ആവശ്യമുണ്ട്
epic frames ന്റെ ബാനറില്‍ തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്ന തിരുടന്‍ തണ്ണിര്‍ എന്ന സിനിമക്കായാണ് 5 നും 7 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ ആവശ്യമുളളത്....

മാള അരവിന്ദന്‍ അന്തരിച്ചു
മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് മാള അരവിന്ദന്‍ (72) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ ഇന്നുരാവിലെയാണ് അന്ത്യമുണ്ടായത്. ഒരുമാസമായി ഹൃദ്രോഗത്തെ...

ബി.ജെ.പി രാജ്യസഭാ സീറ്റ് നൽകിയാൽ വേണ്ടെന്ന് പറയില്ലെന്ന് നടൻ സുരേഷ് ഗോപി
ബി.ജെ.പി രാജ്യസഭാ സീറ്റ് നൽകിയാൽ വേണ്ടെന്ന് പറയില്ലെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞു. എന്നാൽ ആരും തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും അത് വെറും കേട്ടുകേഴ്‌വി...

പികെ പ്രദര്‍ശിപ്പിച്ച തീയറ്റര്‍ തകര്‍ത്തു
അമീര്‍ ഖാന്‍ നായകനായ പി കെ പ്രദര്‍ശിപ്പിച്ചിരുന്ന ഹൈദ്രാബാദിലെ തീയറ്ററര്‍ അക്രമികള്‍ തകര്‍ത്തു. ഹിന്ദുമതവികാരം വ്രണപെടുത്തുന്നുവെന്ന് ആരോപിച്ച് ഇരുപതോളം...

സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു
ദേശീയ അവാര്‍ഡ് ജേതാവും യുവസംവിധായകനുമായ മധു കൈതപ്രം അന്തരീച്ചു. 44 വയസ്സായിരുന്നു. മഞ്ഞപ്പിത്തവും പ്രമേഹവും മൂര്‍ഛിച്ചാണ് മരണം. ജയരാജിന്‍റെ സംവിധാനസഹായിയായി...

അനൂപ്‌ മേനോന് കല്യാണം
നടനും തിരക്കഥാകൃത്തും ഗാനരചയ്താവുമായ അനൂപ് മേനോന്റെ വിവാഹം ഡിസംബർ 27 ന്. പത്തനാപുരം സ്വദേശി ക്ഷേമ അലക്‌സാണ്ടറാണ് വധു. വിവാഹം നാളെ ലളിതമായ ചടങ്ങുകളോടെയായിരിക്കും....



52 News Items found. Page 3 of 6