• മുന്നറിയിപ്പുമായി മമ്മൂട്ടി

  • കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ ഹിറ്റ് ടീം വീണ്ടും

  • വ്യത്യസ്തമായൊരു പട്ടാളക്കഥ ‘പിക്കറ്റ് 43′

  • റിമയുടെ നൃത്തവിദ്യാലയം ‘മാമാങ്കം’

  • ആരിമ നമ്പിയ്ക്ക് സൂപ്പര്‍താരങ്ങളുടെ അനുമോദനം

  • മമ്മൂട്ടിയുടെ അടുത്ത ചിത്രം മംഗ്ലീഷ്

മുന്നറിയിപ്പുമായി മമ്മൂട്ടി

പല രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരാള്‍. ആ ചോദ്യങ്ങളെല്ലാം പലരും ചോദിക്കണമെന്ന് ആഗ്രഹിക്കുന്ന ചോദ്യങ്ങളായിരുന്നു. മമ്മൂട്ടിയെന്ന അഭിനേതാവില്‍ നിന്ന് ഛായാഗ്രാഹകനും സംവിധായകനുമായ വേണു അങ്ങനെ സ്വഭാവമുള്ള കഥാപാത്രത്തെയാണ് ‘മുന്നറിയിപ്പി’ലൂടെ സ്‌ക്രീനിലെത്തിക്കുന്നത്. കാഴ്ചയില്‍ സാധാരണക്കാരനായ മനുഷ്യന്‍. അദ്ദേഹം എങ്ങനെ ജയില്‍പ്പുള്ളിയായി മാറുന്നുവെന്ന് ഒരന്വേഷണവുമായി എത്തുന്ന പത്രപ്രവര്‍ത്തക. അതിനിടയില്‍ ഇരുവരുടേയും ജീവിതത്തില്‍ കയറിയിറങ്ങുന്ന കുറേ വ്യക്തികള്‍. അത്തരം കാഴ്ചകളിലൂടെയാണ് മുന്നറിയിപ്പ് പൂര്‍ണമാകുന്നത്. ‘ദയ’യ്ക്കു ശേഷം വേണു സംവിധായകനാകുന്ന മുന്നറിയിപ്പിന്റെ കഥയും വേണുവിന്റെതാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ഉണ്ണി. ആര്‍. […]

കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ ഹിറ്റ് ടീം വീണ്ടും

കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭയ്യാ ഭയ്യാ. ബെന്നി പി.നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രം ജോണി ആന്റണി ആണ് സംവിധാനം ചെയ്യുന്നത്. നോബല്‍ ആന്‍ഡ്രെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലൈസാമ്മ പോടൂര്‍ നിര്‍മ്മിക്കുന്നു. നാട്ടിലെ പണിസ്ഥലങ്ങളിലേക്ക് ബംഗാളില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നവരാണ് ബാബുവും ബാബു റാമും. പ്രത്യേകസാഹചര്യത്തില്‍ ബംഗാളിലേയ്ക്ക് ഇവര്‍ നടത്തുന്ന യാത്രയും ഇടയില്‍ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഭയ്യാ ഭയ്യാ പറയുന്നത്. കോട്ടയം, കല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഭയ്യാ […]

വ്യത്യസ്തമായൊരു പട്ടാളക്കഥ ‘പിക്കറ്റ് 43′

പൃഥ്വിരാജ് പട്ടാളക്കാരനാവുന്നു. മേജര്‍ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പിക്കറ്റ്  43′ എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്റെ പുത്തന്‍ വേഷപ്പകര്‍ച്ച. ഇതൊരു പട്ടാളക്കഥയോ യുദ്ധ ചിത്രമോ അല്ല. പട്ടാളക്കാരന്റെ ഹൃദയതുടിപ്പാണ്. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി കാക്കാന്‍ വിധിക്കപ്പെട്ട രണ്ട് പട്ടാളക്കാരുടെ സൗഹൃദത്തിന്റെ കഥയാണ്. ഇവിടെ യുദ്ധവും യുദ്ധഭീഷണിയും അവസാനിക്കുന്നു. നഷ്ടപ്പെട്ടുപോയ സ്‌നേഹത്തെ തിരിച്ചറിയുകയാണ് പഠിച്ച പാഠങ്ങളിലൂടെ…” സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിനുശേഷം ഫിലിം ബ്രുവറി എന്റര്‍ടൈയ്‌മെന്റ് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഒ.ജി. […]

റിമയുടെ നൃത്തവിദ്യാലയം ‘മാമാങ്കം’

റിമ കല്ലിങ്കല്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങുന്നു. മാമാങ്കം എന്നാണ് നൃത്ത വിദ്യാലയത്തിന്‌റെ പേര്. ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങി നൃത്തസംബന്ധിയായ എല്ലാം ഇവിടെ അഭ്യസിപ്പിക്കും. വിദ്യാലയം തുടങ്ങുന്നതിനു മുന്‍പ് റിമ അതിനുള്ള തയ്യാറെടുപ്പിലാണ്. നൃത്തത്തെ കൂടുതല്‍ പ്രൊഫഷണലായി സമീപിക്കാനായി ഒരു വര്‍ക്ക് ഷോപ്പ് തുടങ്ങുകയും ചെയ്തു. മാമാങ്കം എന്ന പേരു തന്നെ കേരളീയ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. പേരില്‍ തന്നെ കൗതുകമൊളിപ്പിച്ചു വച്ച ഈ സ്ഥാപനം എത്രയും വേഗം ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് റിമ.

ആരിമ നമ്പിയ്ക്ക് സൂപ്പര്‍താരങ്ങളുടെ അനുമോദനം

ഇളയദളപതി വിജയ്ക്കും മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനും ഈ അടുത്തിടെ പുറത്തിറങ്ങിയ ഒരു ചിത്രം നന്നായി ഇഷ്ടപ്പെട്ടു. ഹോളിവുഡും ബോളിവുഡുമൊന്നുമല്ല ഇതൊരു തമിഴ് ചിത്രമാണ്. വിക്രം പ്രഭു നായകനായെത്തിയ അരിമ നമ്പിയാണ് സൂപ്പര്‍താരങ്ങളുടെ തലയ്ക്ക് പിടിച്ച ചിത്രം. എ.ആര്‍. മുരുകദാസിന്റ അസിസ്റ്റന്റ് ആനന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുല്‍ഖര്‍ അങ്ങനെ എല്ലാചിത്രങ്ങളെയും പുകഴ്ത്തിപ്പറയുന്ന കൂട്ടത്തിലല്ല. പ്രത്യേകിച്ചും ഒരു അന്യഭാഷ ചിത്രത്തെ. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടുവെന്നും. സൂപ്പര്‍ ആക്ഷന്‍ ത്രില്ലറാണെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. അരിമ നമ്പി എന്ന […]

മമ്മൂട്ടിയുടെ അടുത്ത ചിത്രം മംഗ്ലീഷ്

കൊച്ചിക്കാരനായ മത്സ്യവ്യാപാരിയായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളം മാത്രം സംസാരിക്കാന്‍ അറിയുന്ന ഇയാള്‍ മിഷേല്‍ എന്ന ബ്രിട്ടീഷ് യുവതിയുമായി അടുക്കുമ്പോഴുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് മംഗ്ലീഷില്‍. ഹോളണ്ടില്‍ നിന്നുള്ള കരോലില്‍ ബെഷ് ആണ് മമ്മൂട്ടിയുടെ നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. എന്തായാലും മലയാളത്തിന്റെ മഹാനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ ത്രില്ലിലാണ് കരോളിന്‍.