കോപ്പിയടി വിവാദത്തിൽ കുടുങ്ങി കന്നഡ ചിത്രം കാന്താരയിലെ ‘വരാഹ രൂപം’ പാട്ട്. തങ്ങളുടെ ‘നവരസ’ പാട്ട് അതേ പടി പകർത്തിയതാണെന്ന് ആരോപണവുമായി പ്രമുഖ ബാൻഡ് തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി.
തൈക്കുടം ബ്രിഡ്ജ് പങ്കുവച്ച കുറിപ്പ്:
‘തൈക്കുടം ബ്രിഡ്ജിന് കാന്താരയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പ്രേക്ഷകർ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. നവരസവും വരാഹ രൂപവും തമ്മിൽ ഒഴിവാക്കാനാകാത്ത ചില സമാനതകൾ കണ്ടെത്തി. ഇത് പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദികൾക്കെതിരെ നിയമ വഴിയെ നീങ്ങും. പാട്ടിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ കാന്താരയുടെ പിന്നണി പ്രവർത്തകർ എവിടെയും പ്രതിപാദിച്ചിട്ടില്ല. യാതൊരു അംഗീകാരവും കിട്ടിയിട്ടുമില്ല. മാത്രവുമല്ല, സിനിമയുടെ പിന്നണിപ്രവർത്തകർ ഇത് തങ്ങളുടെ സ്വന്തം സൃഷ്ടിയായി എല്ലായിടത്തും പ്രചരിപ്പിക്കുന്നു. ശ്രോതാക്കളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. ഇക്കാര്യം പ്രചരിപ്പിക്കണമെന്നു നിങ്ങളോട് അഭ്യർഥിക്കുന്നു’.
രണ്ട് പാട്ടുകളും കേട്ടിട്ട് നിങ്ങൾക്കെന്ത് തോന്നുന്നു ? അഭിപ്രായം കമന്റുകളായി രേഖപ്പെടുത്തൂ
Leave a Reply