ഇച്ചായന്’ എന്ന വിളിയോട് താത്പര്യമില്ലെന്ന് നടന് tovino തോമസ്. ഇച്ചായന് എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണ് തോന്നുന്നതെന്ന് tovino പറഞ്ഞു. കൂട്ടത്തിൽ ഒറ്റപ്പെട്ടതുപോലെയാണ് എനിക്ക് ആ വിളി. എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് തോന്നുക. എന്നെ എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുകയാണ് ഇച്ചായാ എന്ന്. തുടക്കം മുതൽ പറഞ്ഞിട്ടുണ്ട്. ഇച്ചായാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നല്ല പറഞ്ഞിട്ടുള്ളത്. ഇച്ചായാ എന്ന് വിളിച്ചതുകൊണ്ട് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാൻ’. ടൊവിനോ പറഞ്ഞു.
ഇച്ചായന് എന്ന് സ്നേഹം കൊണ്ട് വിളിക്കുന്നതായിരിക്കുമെന്നും tovino പറഞ്ഞു. എന്നാല്‍, ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും വിളിക്കുന്നതിൽ നമ്മളറിയാത്ത എന്തോ പന്തികേടില്ലേ എന്നും tovino .