Close Menu
Cinidiary
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
What's Hot

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022
Facebook X (Twitter) Instagram YouTube
Facebook X (Twitter) Instagram
Cinidiary
Subscribe
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
Cinidiary
Home » വളരുന്ന മലയാള സിനിമ; എന്താണ് വെർച്വൽ പ്രൊഡക്ഷൻ ?
BOX OFFICE

വളരുന്ന മലയാള സിനിമ; എന്താണ് വെർച്വൽ പ്രൊഡക്ഷൻ ?

CinidiaryBy Cinidiary03/12/2021Updated:08/12/2021No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

ലോക നിലവാരത്തിലുള്ള നൂതന സാങ്കേതിക സംവിധാനങ്ങളുടെ പിൻബലത്തിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കം കുറിക്കുകയാണ് മലയാള സിനിമ. ഇന്ത്യയിൽ തന്നെ ആദ്യമായി പൂർണമായും വെർച്വൽ പ്രൊഡക്ഷനിൽ ചിത്രീകരിക്കുന്ന ഒരു ബ്രഹ്മാണ്ഡ സിനിമ. ജയസൂര്യ നായകനായെത്തുന്ന “കത്തനാർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് തന്നെ കോടികളാണ്. കലാ രംഗത്ത് മാത്രമല്ല സാങ്കേതിക രംഗത്തും വിപ്ലവം സൃഷ്ടിക്കുന്ന ആവേശകരമായ പുതിയൊരു ചലച്ചിത്ര ചരിത്രമായിരിക്കും ഈ ഉദ്യമമെന്നതിൽ തർക്കമില്ല.

നേരത്തെ നടൻ പൃഥ്വിരാജ് സമാനമായ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ചില സാങ്കേതിക കരണങ്ങളാൽ ആ പ്രൊജക്റ്റ് വൈകുകയാണുണ്ടായത്. എന്നിരുന്നാൽ കൂടി മലയാള സിനിമ കാലത്തിന്റെ മാറ്റത്തിനൊപ്പം അതിവേഗം വളർന്നു കൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ജയസൂര്യയുടെ “കത്തനാർ” ടീമിന്റെ പ്രഖ്യാപനം. ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികളും ആരംഭിച്ചിട്ടുണ്ട്.

എന്താണ് വെർച്വൽ പ്രൊഡക്ഷൻ ?

ലളിതമായി പറഞ്ഞാൽ, വിഎഫ്എക്സ് ഇപ്പോൾ സർവ സാധാരണമായി മാറിയിരിക്കുന്നു. അതിനു പകരം എന്ന നിലയിലല്ല,അതിനും ഒരുപടി മുകളിലായാണ് വെർച്വൽ പ്രൊഡക്ഷന്റെ സ്ഥാനം. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോവാതെ സ്റ്റുഡിയോയിൽ വെർച്വലായി നിർമ്മിക്കുന്ന സെറ്റുകളിൽ മാത്രം ചിത്രീകരിക്കുന്ന പരിപാടിയാണ് വെർച്വൽ പ്രൊഡക്ഷൻ. വിഎഫ്എക്സിനും മേലെ നിൽക്കുന്ന സംവിധാനമാണിത്.

ഗ്രീൻ മാറ്റിൽ ചിത്രീകരിച്ച് പിന്നീട് വിഎഫ്എക്സിലൂടെ ദൃശ്യങ്ങൾക്ക് സിനിമാറ്റിക്ക് രൂപം നൽകുന്നത് സിനിമാ മേഖലയിൽ സർവസാധാരണമായി നടക്കുന്നതാണ്. എന്നാൽ, ഇത്തരം സിനിമകളിലൊക്കെ ചില ഭാഗങ്ങളെങ്കിലും ലൊക്കേഷനുകളിൽ പോയി തന്നെ ചിത്രീകരിക്കേണ്ടി വരും. എന്നാൽ, വെർച്വൽ പ്രൊഡക്ഷനിൽ പൂർണമായും സ്റ്റുഡിയോയിൽ തന്നെയാവും ചിത്രീകരണം. വെർച്വൽ റിയാലിറ്റി, ഓഗ്മൻ്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് സിജിഐ, ഗെയിം-എഞ്ചിൻ ടെക്നോളജികൾ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാവും വെർച്വൽ പ്രൊഡക്ഷൻ.

അതായത് കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഉപയോഗിച്ച് നിർമ്മിക്കുന്ന സാങ്കൽപ്പിക ലോകത്ത്, യഥാർത്ഥമായ വസ്തുക്കളെയും മനുഷ്യരെയും മറ്റും അനുയോജ്യമായ രീതിയിൽ മോഷൻ ക്യാപ്ച്ചർ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതിയാണ് വെർച്വൽ പ്രൊഡക്ഷൻസ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ മോഷൻ ക്യാപ്ച്ചർ സ്‌റ്റേജുകളിലാണ് യഥാർത്ഥ കഥാപാത്രങ്ങൾ അഭിനയിക്കുക. ഗ്രീൻ സ്‌ക്രീൻ ഉപയോഗിച്ച് ചിത്രീകരിക്കുന്ന അത്തരം രംഗങ്ങളെ ഡിജിറ്റൽ ലോകത്തേക്ക് പറിച്ചുനടുകയാണ് ചെയ്യുന്നത്. സങ്കല്പത്തിൽ നിന്ന് ഡിജിറ്റലായി കൂട്ടിച്ചേർക്കുന്നതും ലൈവായി ക്യാമറ ലെൻസിലൂടെ കാണുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇത് രണ്ടും കൂട്ടിച്ചേർക്കുകയാണ് വെർച്വൽ പ്രൊഡക്ഷനിലൂടെ. അതിന്റെ ഫലമോ തീർത്തും യാഥാർഥ്യമായി തോന്നാവുന്ന വിഷ്വൽസ് നമ്മുടെ ഭാവനയുടെ ഏതറ്റം വരെയും നമ്മുക്ക് സൃഷ്ടിച്ചെടുക്കാം.

ഹോളിവുഡ് സിനിമകളിൽ ധാരാളമായി ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. ടെക്‌നോളജിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ലോകം ശ്രദ്ധിച്ച “അവതാർ” എന്ന ചിത്രം. ആ സിനിമയിൽ കാണുന്ന ലോകം പൂർണമായും കമ്പ്യൂട്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചതാണ്. വെർച്വൽ പ്രൊഡക്ഷൻസിന്റെ ഏറ്റവും സമ്പന്നമായ ഉദാഹരണമാണ് അത്തരം ചിത്രങ്ങൾ.”ജംഗിൾ ബുക്ക്”, “ലയൺ കിങ്” തുടങ്ങിയ ചിത്രങ്ങളും വെർച്വൽ പ്രൊഡക്ഷന്റെ ഉദാഹരണങ്ങളാണ്.

Share. Facebook Twitter Pinterest LinkedIn Tumblr Email
Cinidiary
  • Facebook
  • Instagram

Related Posts

Big B ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററിൽ കാണാൻ ആദ്യ ദിനം പോയിട്ടില്ലായിരുന്നു !

24/03/2022

മാനം നഷ്ടപ്പെടുത്തി എന്ന് ആരോപിച്ച് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഇന്ത്യൻ സെലിബ്രിറ്റികൾ

08/12/2021

തമിഴകത്ത് ആരാധക ഏറ്റുമുട്ടലുകളെക്കാൾ ഭീകരമാണ് താരങ്ങൾ തമ്മിലുള്ള പോരുകൾ

08/12/2021
Leave A Reply Cancel Reply

Our Picks

Indian movie chemistry

14/07/2025

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
Don't Miss

Indian movie chemistry

By Cinidiary14/07/20250

“Indian movie chemistry” generally refers to the on-screen romantic or emotional connection between two actors…

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022
About
About

CINIDIARY - A Complete Online Malayalam Cinema News Portal

Mail : cinidiaryeditor@gmail.com
Mobile: +91 7558888118

Latest News

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

ഇച്ചായൻ വിളി ഇനി വേണ്ട – Tovino

11/06/2022

നിങ്ങൾ കാണുന്നതെന്ത് ? മുയലോ ? താറാവോ ? Optical Illusion

18/05/2022
New Releases

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

Best Movies to watch in October ഒക്ടോബറിൽ OTT യിൽ റിലീസ് ആയ 10 മലയാളം പടങ്ങൾ

26/10/2022

വിക്രം കൈതിയുടെ ഒന്നാം ഭാഗം 😍😍😍 !!!

18/05/2022
Cinidiary Exclusives

Nanpakal Nerath Mayakkam – Detailed Review without Spoilers – IFFK

14/12/2022

തോറ്റ് പോകുന്ന തോക്ക് . Common mistakes about Guns in Movies

31/10/2022

CBI 5 THE BRAIN TEASER; സേതുരാമയ്യർ വരുന്നു..

06/04/2022
Talk/Interview

കോപ്പിയടിച്ച് നേടിയ വിജയം

26/10/2022
Facebook X (Twitter) Instagram YouTube
  • Home
  • Latest News
  • New Releases
  • Cinidiary Exclusive
  • Copy
  • IFFK
  • Awards
© 2026 Cinidiary. Developed by Tenpoint.

Type above and press Enter to search. Press Esc to cancel.