സാമൂഹിക പ്രശ്നങ്ങളുടെ യഥാര്‍ത്ഥ വശങ്ങള് പ്രതിഫലിപ്പിക്കാന്‍ മലയാള ചിത്രങ്ങള്‍ തയ്യാറാകുന്നില്ലെന്ന് സിനിമ നിരൂപകന് രാജേഷ് രാജാമണി. സാമൂഹിക വിമര്‍ശനത്തിലുള്ള മാധ്യമമെന്ന നിലയില്‍ മലയാള സിനിമ കൂടുതല്‍ സുരക്ഷിതമായാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ (ഐഡിഎസ്എഫ്എഫ്കെ) ഇന്നര്‍ കോണ്വര്സേഷനില് സംസാരിക്കുകയായിരുന്നു രാജേഷ് രാജാമണി.
സാമൂഹിക യാഥാത്ഥ്യങ്ങള് ചിത്രീകരിക്കേണ്ടി വരുമ്പോള്‍ മലയാളികള്‍ സ്വീകരിക്കുന്ന നിഷ്പക്ഷ സമീപനം സിനിമയ്ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മേളയിലെ പല മത്സര സിനിമകളും അതിന് അപവാദമാകുന്നുണ്ടെന്നും രാജേഷ് രാധാമണി വ്യക്തമാക്കി. ഒടിടി പ്ലാറ്റ്ഫോമുകള് പരീക്ഷണ ചിത്രങ്ങള്‍ക്ക് വഴിയൊരുക്കാതെ വിജയ മാതൃകകള്‍ മാത്രം സ്വീകരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.