നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ പുതുവർഷമായ ജനുവരി 20ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇതവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗോപൻ ചിദംബരമാണ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് കെ, ഷഹബാസ് അമൻ എന്നിവർ ഈണം പകർന്നിരിക്കുന്നു. ബി. അജിത് കുമാറാണ് എഡിറ്റിങ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് നിർമാണം.