ബോക്സോഫീസില്‍ ഇടം നേടി അല്ലു അര്ജുന് ചിത്രം പുഷ്പ. രണ്ട്് ദിവസം കൊണ്ട് ചിത്രം കളക്ട് ചെയ്തത് 116 കോടി രൂപയാണ്. പുഷ്പയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് കണക്ക് പുറത്തുവിട്ടത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും മാത്രം ആദ്യ ദിനം 30കോടി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തെലുങ്ക് ഭാഷയ്ക്ക് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. എന്നാല്‍ മലയാളം പതിപ്പിന്റെ പ്രദര്‍ശനം ഇന്നലെയാണ് ആരംഭിച്ചത്. തമിഴ്നാട്ടില്‍ 3.75 കോടിയും ഹിന്ദി പതിപ്പിന് 3 കോടിയും ആദ്യദിനം ലഭിച്ചു. പ്രദര്‍ശനത്തിന് ശേഷം സമ്മിശ്ര പ്രതികാരങ്ങള്‍ എത്തിയെങ്കിലും ചിത്രത്തിന് അതൊന്നും ബാധിച്ചിട്ടില്ല. മാത്രമല്ല ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡും സൃഷ്!ടിച്ചിട്ടുണ്ട് ‘പുഷ്പ’.
ചിത്രം പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരന് പുഷ്പരാജ് ആയാണ് അല്ലു അര്ജുന് എത്തിയത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.