മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന ജൂലൻ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാകുന്നു. ഒരിടവേളക്ക് ശേഷം അനുഷ്ക ശര്‍മ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് ഇത് . അനുഷ്ക ശര്‍മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഛക്ദേ എക്സ്പ്രസ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് അറിയിച്ച് വീഡിയോയും അനുഷ്ക ശര്‍മ പങ്കുവെച്ചിട്ടുണ്ട്. അഭിഷേക് ബാനര്‍ജി തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പ്രോസിത് റോയ് ആണ്. കര്‍ണേഷ് ശര്‍മ ആണ് ചിത്രം നിര്‍മിക്കുന്നത്.
ജൂലൻ ഗോസ്വാമി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ഗോസ്വാമിയായി അനുഷ്ക ശര്‍മയെ വീഡിയോയില്‍ കാണാം. ഒരിടവേള കഴിഞ്ഞ മികച്ച കഥാപാത്രമായി തിരിച്ചെത്തുകയാണ് അനുഷ്ക ശര്‍മ. ഷൂട്ടിംഗ് ഉടൻ തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രത്തിന്റേതായി വൈകാതെ പ്രഖ്യാപിക്കും.