തണ്ണീർ മത്തനിലൂടെ സിനിമാലോകത്തിലേക്ക് കടന്നു വന്ന ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’ . അനശ്വര രാജനും അർജുൻ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. പുതുവർഷ റിലീസായി ആണ് ചിത്രം എത്തുന്നത്.കോളേജ്-റൊമാന്റിക് ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’.
സജിത്ത് പുരുഷൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ആകാശ് ജോസഫ് വര്‍ഗീസാണ്. ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്: അലക്സ് ജസ്റ്റിന് വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സൂപ്പര്‍ ശരണ്യ’യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈല്‍ കോയ ആണ്.
വിനീത് വിശ്വം, നസ്ലന്, ബിന്ദു പണിക്കര്‍, മണികണ്ഠന് പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ‘സൂപ്പര്‍ ശരണ്യ’യെന്ന ചിത്രം കലാലയ ജീവിതത്തിന് പ്രാധാന്യം നല്‍കിയുള്ളതായിരിക്കും.