മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയിലർ പുറത്തിറങ്ങി. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്ന ചിത്രത്തിൽ മീനയാണ് മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്.
മോഹൻലാലിന്റെ നർമരംഗങ്ങളാണ് ട്രെയിലറിന്റെ മുഖ്യഘടകം. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ബ്രോ ഡാഡി’. ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, കല്യാണി പ്രിയദര്ശന്, നിഖില വിമല്‍, കനിഹ, കാവ്യ എം.ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജനുവരി 26ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.