ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ രവി സംവിധാനം ചെയ്യുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 14ന് തീയേറ്ററുകളിലെത്തും. ധ്യാന്‍ ശ്രീനിവാസന് ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ആയി എത്തുന്ന സിനിമ കൂടിയാണ് ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ .
സാഗര്‍ ഹരി തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. സൂത്രക്കാരന്‍’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും അണിനിരക്കുന്നു. ലൈന്‍ പ്രാഡ്യൂസര്‍ സന്തോഷ് കൃഷ്ണന്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് അലക്സാണ്ടര്‍. അസ്സോസിയേറ്റ് ഡയറക്ടര്‍ :സംഗീത് ജോയ്, ജോ ജോര്‍ജ്ജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.