മലയാളികളുടെ ആവേശം കൊടുമുടിയിലെത്തിച്ച സിനിമാപ്രേമികൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്ത വാർത്ത ആയിരുന്നു മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്നത്. ഇപ്പോഴിതാ സിനിമയിലെ നടന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രമായിരിക്കും ‘നൻപകൽ നേരത്ത് മയക്കത്തിലേത്’.
‘നകുലൻ’ അഥവാ ‘വേലൻ’ എന്ന് പേരിട്ടിരിക്കുന്ന മമ്മൂട്ടി കഥാപാത്രം പകൽ സമയത്ത് സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും, രാത്രിയായാൽ ലോക്കൽ കള്ളനുമായാണ് നടൻ സിനിമയിൽ എത്തുന്നത്. രമ്യ പാണ്ഡ്യനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ കഥാപാത്രമായ ‘മയിൽ’ ആയാണ് രമ്യ സിനിമയിൽ അഭിനയിക്കുന്നത്.
‘മമ്മൂട്ടി കമ്പനി’യുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം നിർമ്മിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പേരന്പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.