മികച്ച പ്രതികരണം ലഭിച്ച ‘മ്യാവു’ എന്ന ചിത്രത്തിന് ശേഷം താൻ നായികയായെത്തുന്ന പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മംമ്ത മോഹൻദാസ്. സമൂഹ മാധ്യമത്തിലൂടെയാണ് പുതിയ സിനിമയുടെ അനൗൺസ്മെന്റ്. മംമ്തയ്ക്കൊപ്പം ആസിഫ് അലിയാണ് നായകനായി എത്തുന്നത്. ‘മഹേഷും മാരുതിയും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സച്ചി-സേതുവാണ്. ചിത്രത്തിന്റെ നിർമ്മാണം മണിയൻ പിള്ള രാജുവാണ്.
ലാൽ ജോസിന്റെ സംവിധാന മികവിൽ മമത മോഹൻദാസ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ‘മ്യാവു’വിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗബിൻ നായകനായ ചിത്രത്തിൽ സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നു.