സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്ക് തമിഴ് നടൻ ചിമ്പുവിന് വേൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങില്‍ ചിമ്പുവിന്റെ മാതാപിതാക്കളും പങ്കെടുത്തു. അംഗീകാരത്തിൽ ഏറെ സന്തോഷവാനാണെന്ന് താരം അറിയിച്ചു.
ചിമ്പുവിന്റെ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘മാനാട്’ ആണ് അവസാന ചിത്രം. നടന്റെ കരിയറിലെ വലിയൊരു തിരിച്ചുവരവ് കൂടിയായിരുന്ന ‘മാനാട്’ തമിഴ്നാട്ടിൽ വലിയ ഹിറ്റായിരുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’ ആണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു പ്രോജക്ട്.