കുഞ്ചാക്കോ ബോബനെ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘അറിയിപ്പ്’ ചിത്രത്തിന്റെ ഷൂട്ടിങ് നോയിഡയിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വേറിട്ട ലുക്കിലാണ് അറിയിപ്പ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ എത്തുക. എന്തു കഥാപാത്രമാണ് ചെയ്യുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.
‘അറിയിപ്പ്’ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്. ‘സി യു സൂണെ’ന്ന ചിത്രത്തിന് ശേഷം ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ ‘മാലിക്’ ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്.
ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘എന്താടാ സജീ’ എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുണ്ട്. അറിയിപ്പ് എന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും കുഞ്ചാക്കോ ബോബൻ ‘എന്താടാ സജീ’യില്‍ അഭിനയിക്കുക.