റിലീസ് ചെയ്ത മൂന്നാഴ്ചക്കുള്ളില്‍ 25കോടി കളക്ഷന്‍ നേടി ‘അജഗജാന്തരം’. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് കളക്ഷന്‍ തുക പുറത്തുവിട്ടത്. മൂന്നാഴ്ചകള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ചും സൗണ്ടും മിക്സിങ്ങിനെക്കുറിച്ചും അടക്കം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രത്തില്‍ താരത്തിന്റെ അഭിനയ മികവിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുടക്കം മുതല്‍ ഉയര്‍ന്നുവന്നിരുന്നു.
ക്ഷേത്രോത്സവം പശ്ചാത്തലമാക്കുന്ന ആക്ഷന്‍ ത്രില്ലര്‍ എന്റര്ടെയ്ന്മെന്റ് ചിത്രമാണ് അജഗജാന്തരം. ഒരു ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയിലൊരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനു പുറമെ അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബുമോന് അബ്ദുസമദ്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്, ശ്രീരഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.