കൈലാഷിനെയും ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രങ്ങളാക്കി റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടർ മനു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഗില’ റിലീസിനൊരുങ്ങുന്നു. ഗില ഐലൻഡ് എന്ന സാങ്കല്പികസ്ഥലത്ത് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ. ഒരു ത്രില്ലർ ചിത്രമായെത്തുന്ന ഗിലയിൽ സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്നങ്ങളുമാണ് ഉള്ളടക്കം.
കുട്ടിക്കാനം, പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഗിലയുടെ ചില രംഗങ്ങൾ ദുബൈയിലും ഷൂട്ട് ചെയ്തിട്ടുണ്ട്. ഡയമണ്ട് നെക്ലസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികൾക്കു സുപരിചിതയായ നിന്നിൻ കാസിം, കരിക്കിലൂടെ പരിചിതരായ അനഘ, ശ്രിയ നവാഗതരായ റിനാസ്,ഷിനോയ്, നിയാ, ബീന, ഷിയാ എന്നിവരും അഭിനയിച്ചിരിക്കുന്നു.