മലയാളത്തിൽ പുതുതായി ഇറങ്ങുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിന്റെ പോസ്റ്റർ പങ്കുവച്ച് രജിഷ വിജയൻ. ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസില്ലാമണി, ജിയോ ബേബി, അഖിൽ അനിൽ കുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ജോജു ജോർജ്, റോഷനി, രജിഷ വിജയൻ, ശ്രിന്ദ, സിദ്ധാർഥ ശിവ, കമ്പനി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്. ഒരു സാധാരണ പൗരൻ ഓരോ ദിവസവും ഏതൊക്കെ സ്വാതന്ത്ര്യമില്ലായ്മയിലൂടെ കടന്നു പോകുന്നു എന്നതാണ് സിനിമയുടെ പ്രമേയം എന്ന് ജിയോ ബേബി പറഞ്ഞിരുന്നു.
”സ്വാതന്ത്ര്യം എന്നത് ഒരു മനുഷ്യന് എത്രത്തോളം ആവശ്യമുണ്ട്, നമുക്ക് എത്രത്തോളം സ്വാതന്ത്ര്യം ഉണ്ട് എന്നൊക്കെയാണ് സിനിമ പറയുന്നത്. ഓരോ സിനിമയുടെയും കഥാതന്തു ഇഷ്ട്ടപെട്ടു തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ്. ഈ ചിത്രത്തിന് പ്രേക്ഷകരോട് എന്തോ പറയാനുണ്ട്. ഇത് പ്രേക്ഷകർക്ക് ഇഷ്ടമാകും എന്ന് തോന്നിയ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്.” ജിയോ ബേബി പറഞ്ഞു.