പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ സിനിമക്ക് കേരളത്തിലുടനീളം മികച്ച പ്രതികരണം. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് വിനീത്.
‘നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് നന്ദി. എനിക്കറിയാത്ത ആളുകളുടെ പോലും പ്രാര്‍ത്ഥന ഒപ്പമുണ്ടായിരുന്നു. എല്ലാവര്ക്കും നന്ദി,’ എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്. പിന്നാലെ ചിത്രത്തിന് ആശംസകളുമായും പുകഴ്ത്തിയും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു. ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും ഇന്നു തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് അറിയിച്ചിരുന്നു.