ധീരജ് ഡെന്നിയെയും ആദ്യാ പ്രസാദിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കര്ണ്ണന് നെപ്പോളിയന് ഭഗത് സിംഗിന്റെ ട്രെയ്ലര് പുറത്തിറങ്ങി. “കര്ണന് നെപ്പോളിയന് ഭഗത് സിംഗ്” സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്ക്കുന്ന ഗ്രാമീണ പശ്ചാത്തലമുള്ള ത്രില്ലെർ ചിത്രമാണ്.
ഫസ്റ്റ് പേജ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ റെക്സണ്‍ ജോസഫാണ്. രഞ്ജിന് രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ജനുവരി 28ന് ചിത്രം തിയേറ്ററിലെത്തും.
ചിത്രത്തില്‍ ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, അബു സലിം, കൊച്ചു പ്രേമന്, ബിജുക്കുട്ടന്, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന് സാഗര്‍, പ്രസാദ് മുഹമ്മ, കുളപ്പുള്ളി ലീല തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.