നാളുകൾക്ക് ശേഷം ജിസ് ജോയ് – ആസിഫ് അലി വിജയ കോംബോ വീണ്ടും തീരശീലയിലേക്ക് എത്തുന്നു. ആസിഫ് അലി , നിമിഷ സജയൻ ആന്റണി വർഗീസ് , റേബ മോണിക്ക ജോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ” ഇന്നലെ വരെ ” എന്ന ചിത്രമാണ് വെള്ളിത്തിരയിലേക്ക് വരാൻ പോകുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത്. ആസിഫ് അലി , നിമിഷ സജയൻ ആന്റണി വർഗീസ് എന്നിവരെയാണ് പോസ്റ്ററിൽ കാണുവാൻ കഴിയുന്നത്. പതിവ് ഫീൽഗുഡ് കഥയിൽ നിന്നും ഇത്തവണ ത്രില്ലെർ കഥയുമായി എത്തുകയാണ് ജിസ് ജോയ്.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ബോബി ആൻഡ് സഞ്ജയ് ടീം ആണ്. സെൻട്രൽ അഡ്വെർടൈസിങിന്റെ ബാനറിൽ മാത്യു ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനിങ് ടെൻപോയിന്റ് മീഡിയയാണ് ചെയ്തിരിക്കുന്നത്.