വമ്പൻ വിജയമായ ശിവകാർത്തികേയൻ ചിത്രം ഡോക്ടറിന് ശേഷം , ഇളയദളപതി വിജയ്ക്കൊപ്പമുള്ള ചിത്രം ബീസ്റ്റ് റിലീസിനായി കാത്തിരിക്കുന്നു , അതിനിടയിലേക്കാണ് നെൽസൺ തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തുന്നത്. രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തലൈവർ 169 അന്നൗൺസ്‌മെന്റ് എന്ന പേരിലാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.
വിജയ് ചിത്രമായ ബീസ്റ്റിന് ശേഷം നെല്‍സണ്‍ പ്രഖ്യാപിക്കുന്ന ചിത്രമാണിത്. ശിവകാര്‍ത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടറും തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. രജനികാന്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ബീസ്റ്റ് റിലീസിന് ശേഷമായിരിക്കും ആരംഭിക്കുക.
ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധായകന്‍. നെല്‍സണൊപ്പം അനിരുദ്ധ് ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രജനികാന്തിന്റെ ‘പേട്ട’, ‘ദര്‍ബാര്‍’ എന്നീ ചിത്രങ്ങളിലും അനിരുദ്ധാണ് സംഗീതം ചെയ്തത്. വീഡിയോയിലും അനിരുദ്ധ് തലൈവർക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.