ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിനെ ആരും മറക്കാൻ വഴിയില്ല. മധുവിന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക് എത്താൻ പോകുകയാണ്. മധുവായ് പ്രത്യക്ഷപ്പെടുന്നത് “അങ്കമാലി ഡയറീസ്” താരം അപ്പാനി ശരത്തും. എന്നും വേദനയോടെയാണ് മധുവിന്റെ ജീവിതം ഓര്‍ക്കുന്നതെന്നും ‘ആദിവാസി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് ശരത് കുറിച്ചു.
” ആദിവാസി. എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം. എന്നും വേദനയോടെ ഓര്‍ക്കുന്ന മധുവിന്റെ ജീവിതം അവതരിപ്പിക്കാന്‍ എന്നെ തെരെഞ്ഞെടുത്തത് ദൈവനിശ്ചയമായിരിക്കാം. ഇത്രയും കരുത്തുറ്റ കഥാപാത്രം ചെയ്യാന്‍ എന്നെ വിശ്വസിച്ച ഡയറക്ടര്‍ വിജീഷ് മണി സാറിനും പ്രൊഡ്യൂസര്‍ സോഹന്‍ റോയ് സാര്‍നും ഒരായിരം നന്ദി ” – ശരത് അപ്പാനി കുറിച്ചു.

വിജീഷ് മണി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരത് അപ്പാനിയോടൊപ്പം നിരവധി ആദിവാസി കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നിര്‍മാണം : സോഹന്‍ റോയ്, ക്യാമറ : പി. മുരുകേശ്വരന്‍, എഡിറ്റിംഗ് : ബി. ലെനിന്, സംഭാഷണം : തങ്കരാജ് എം, ലിറിക്സ് : ചന്ദ്രന് മാരി, ക്രീയേറ്റീവ് കോണ്ട്രിബ്യൂട്ടര് : രാജേഷ്. ബി, പ്രൊജക്റ്റ് ഡിസൈന്‍ : ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ : വ്യാന്‍ മംഗലശ്ശേരി, ആര്‍ട്ട് : കൈലാഷ്, മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റും : ബസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ :രാമന് അട്ടപ്പാടി.