ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റി’ലെ ആദ്യഗാനമെത്തി. അറബിക് കുത്തു എന്ന ഗാനം സിനിമയുടെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സും, സംവിധായകൻ നെൽസൺ ദിലീപ്കുമാറും ഗാനം സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചിട്ടുണ്ട്. ഗാനത്തിന്റെ പ്രോമോ വീഡിയോ വൻ വയറലായിരുന്നു.
അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ. ശിവകാര്‍ത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.
വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്.
മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.