ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് ‘ആദിവാസി’. സംഭവത്തിൽ മധുവിനെ മർദ്ധിക്കുന്നതിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു. ഇതിനെ ഓർമ്മിപ്പിക്കുന്ന “ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫി” എന്ന തലക്കെട്ടുമായി “ആദിവാസി” ചിത്രത്തിൻറെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്.
മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്. അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത,മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു. ശരത് അപ്പാനിയോടൊപ്പം ആദിവാസി വിഭാഗത്തിൽപ്പെട്ട കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.