ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ്റെ’ റീലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വലിയ താരനിര തന്നെയുണ്ട്.
പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാണ്.
.@Karthi_Offl as Vandhiyathevan, @actor_jayamravi as Ponniyin Selvan, Chiyaan Vikram as Karikala Cholan and @trishtrashers as #Kundhavai . #PONNIYINSELVAN to release on 30th September. Hearing great things about this magnum opus directed by #ManiRatnam pic.twitter.com/lUIu8wYmMb
— Rajasekar (@sekartweets) March 2, 2022
ആദിത്യ കരികാലൻ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴർ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി.
എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രവി വർമ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് പൊന്നിയിൻ സെൽവൻ നിർമ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലാണ് പൊന്നിയിൻ സെൽവന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ‘പൊന്നിയിൻ സെൽവൻ’ ഇതുവരെ കണ്ട മണിരത്നം ചിത്രത്തിൽ വെച്ച് വലിയ കാൻവാസാണ് എന്നും അതിനാൽ സിനിമ തിയേറ്ററിൽ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്നം മുൻപ് വ്യക്തമാക്കിയിരുന്നു.