പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, വിനായകന്, ദിലീപ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന “പട” എന്ന ചിത്രത്തിന്റെ ട്രെയിലർ , മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.
ഷൈന്‍ ടോം ചാക്കോ, റ്റി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്, സാവിത്രി ശ്രീധരന്, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയ പ്രമുഖരാണ് പടയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ അര്ജുന് രാധാകൃഷ്ണന്, ദാസന് കൊങ്ങാട്, വിവേക് വിജയകുമാരന്‍ എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും ഇന്ത്യ മുഴുവൻ ചർച്ച ആവുകയും ചെയ്ത ഒരു സാധാരണ സംഭവത്തെ ആസ്പദമാക്കിയാണ് ‘പട’ ഒരുക്കിയിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ മൂവി എന്നുകൂടി ഈ സിനിമയെ വിശേഷിപ്പിക്കാം. അന്നയും റസുലും, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, ഓം ശാന്തി ഓശാന, കുഞ്ഞിരാമായണമം, എസ്ര, ഗോദ തുടങ്ങിയ പ്രേഷക മനസിൽ ഇടം നേടിയ സിനിമകൾ സമ്മാനിച്ച ഇ ഫോർ എന്റർടൈൻമെന്റ് ആണ് സിനിമ പ്രദർശനത്തിനെത്തിക്കുന്നത്.
‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെ.എം. കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’. സമീര്‍ താഹിറാണ് കാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം. എഡിറ്റിങ്: ഷാന്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: എന്‍.എം. ബാദുഷ.