നാളുകളായി ആരാധകർ കാത്തിരുന്ന ചിത്രം ഭീഷ്മപർവ്വം വിജയകരമായി തീയ്യറ്ററുകളിൽ പ്രദർശനം തുടരുകയാണ്.എങ്ങും Housefull ഷോകൾ മാത്രമാണ് നടക്കുന്നത്. നാളുകളായി ആരാധകർ കാത്തിരുന്ന പ്രിയ താരത്തിന്റെ സിനിമ വിജയമായി മാറുമ്പോൾ ആരാധകരെ ഹൃദയത്തോട് ചേർക്കുകയാണ് മമ്മൂട്ടി. താൻ ആർക്കും ഒരുപകാരവും ചെയ്തിട്ടില്ല എന്നും ആരാധകരുടെ സ്നേഹം ലഭിക്കുന്നത് മഹാഭാഗ്യമാണ് എന്നും താരം പറഞ്ഞു.
സിനിമയുടെ ഡീഗ്രേഡിങ്ങിനെ കുറിച്ച് താരം തന്നെ അഭിപ്രായമറിയിച്ചു. ഭീഷ്മപർവ്വത്തിന് ഡീഗ്രേഡിങ് ഒക്കെ ഉണ്ട്, ഇതൊന്നും ആസൂത്രിതമായി പുറകില്‍ നിന്ന് ആരും ചെയ്യുന്നതല്ല എന്നും സിനിമയുടെ ആവേശത്തിനിടെ ഇതൊക്കെ മുങ്ങിപ്പോകുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
”ഞാൻ ഇന്ന് ഇങ്ങോട്ട് വന്നപ്പോൾ ആലോചിച്ചതാണ്. പരസ്യമായി പറയേണ്ട കാര്യമല്ല എന്നിരുന്നാലും ഈ സിനിമ കാണുകയും ആർത്തലയ്ക്കുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയുക പോലുമില്ല. ഞാനൊന്നും, ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്.”
ഭീഷ്മപര്‍വത്തിനെതിരെ യാതൊരു തരത്തിലും ഡീഗ്രേഡിംഗ് നടന്നിട്ടില്ലല്ലോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ.”ഡീഗ്രേഡിങ് ഒക്കെ ഉണ്ട്, ഇതൊന്നും ആസൂത്രിതമായി പുറകില്‍ നിന്ന് ആരും ചെയ്യുന്നതല്ല, ചില ആളുകളുടെ സമീപനമാണ്. ഡീഗ്രേഡിങ് ഒക്കെ ഉണ്ട്. സിനിമയുടെ ആവേശത്തിനിടെ ഇതൊക്കെ മുങ്ങിപ്പോകുന്നതാണ്.”
അമല്‍നീരദും ദേവദത്ത് ഷാജിയും തിരക്കഥയെഴുതിയ ഭീഷ്മപർവ്വത്തിന്റെ നിർമ്മാണം അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ്. അമല്‍നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമയുടെ വിതരണം.1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമൽ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപർവ്വം.