വർഷം 7 കഴിഞ്ഞതാണ് വിക്രം – ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ പിറന്ന “ധ്രുവ നച്ചത്തിരം” പെട്ടിയിലിരിക്കാൻ തുടങ്ങിയിട്ട്. ആരാധകർ കുറച്ച് വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രം കൂടെയാണ് ഇത്. ചിത്രവുമായി ബന്ധപ്പെട്ട പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത ചിയാൻ വിക്രം- ഗൗതം മേനോൻ ചിത്രം’ധ്രുവ നച്ചത്തിര’ ത്തിൻറെ ഡബ്ബിങ് ആരംഭിച്ചതായി ആണ്. സിനിമയുടെ റിലീസ് ഉടനെയുണ്ടാകുമെന്നും സൂചനയുണ്ട്.
ഗൗതം മേനോൻ ചിത്രത്തിന്റെ മറ്റ് ജോലികൾ പൂർത്തിയാക്കുകന്ന ജോലിയിലാണ്. ചിത്രത്തിന്റെ വർക്കുകൾ എത്രയും വേഗം അവസാനിപ്പിച്ച് റിലീസ് ചെയ്യണമെന്ന് സംവിധായകനോട് വിക്രം ആവശ്യപ്പെട്ടിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി മെയ് മാസത്തിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചില സാങ്കേതിക തടസങ്ങളാൽ ചിത്രീകരണം നിർത്തി വയ്ക്കേണ്ടതായി വന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായത്. സ്പൈ ത്രില്ലറായ ചിത്രത്തിൽ രഹസ്യ അന്വേഷണ ഏജന്റായ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വർമ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്ത് കുമാർ, ദിവ്യദർശിനി, മുന്ന, സതീഷ് കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനാണ് വിക്രമിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകൾ എത്തും. വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, തൃഷ്, കാർത്തി അടക്കം വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.