“ഉണ്ട” എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. “തല്ലുമാല”യുടെ ഷൂട്ടിങ് സെറ്റിൽ സംഘർഷം ഉണ്ടായി എന്നതാണ് ഏറ്റവും പുതിയ vartha. കൊച്ചി കളമശ്ശേരിയിലെ എച്ച്എംഡി മാപ്പിളാസ് ഗോഡൗണിൽ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഉന്തും തള്ളും ഉണ്ടായത്. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ നടൻ ഷൈൻ ടോം ചാക്കോ തല്ലിയെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ നാട്ടുകാർ സിനിമാ പ്രവർത്തകരെ തടഞ്ഞുവച്ചെന്നും ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകരും ഷൈനും വാക്കേറ്റം നടത്തിയെന്നുമാണ് വിവരം. തർക്കത്തിനിടയിൽ ടൊവിനോയും ഇടപെട്ടു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന് പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.