എന്നും ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന ബോളിവുഡ് സ്വപ്നനായികയാണ് ആലിയ ഭട്ട്. അടുത്തിടെയിറങ്ങിയ സഞ്ജയ് ലീലാ ബൻസാലി ചിത്രം “ഗംഗുഭായി കത്യാവാടി” ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രശംസകൾക്ക് നടതുവിലൂടെ ഇപ്പോൾ ഹോളിവുഡിലേക്ക് ചുവടെടുത്ത് വെക്കാൻ ഒരുങ്ങുകയാണ് ആലിയ. ടോം ഹാർപ്പർ സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലറായ “ഹാർട്ട് ഓഫ് സ്റ്റോണാണ്” നടിയുടെ ആദ്യ ഹോളിവുഡ് ചിത്രമാകാൻ പോകുന്നത്. “ഫിഫ്റ്റി ഷെഡ്സ് ഓഫ് ഗ്രേ” താരം ജെയ്മി ഡൊണൻ, “വണ്ടർ വുമൺ താരം” ഗാൽ ഗാഡറ്റ് എന്നിവരും ആലിയയോടൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നെറ്ഫ്ലിക്സ് ഇന്ത്യയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് വാർത്ത പങ്കുവെച്ചത്. സിനിമയുടെ ചില അണിയറച്ചിത്രങ്ങളും നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആലിയ ഭട്ടിന്റെ കഥാപാത്രത്തെക്കുറിച്ച് നിലവിൽ കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. നെറ്റ്ഫ്ളിക്സും സ്കൈഡാന്‍സും ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്യാവാടി 100 കോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞു. രാജമൗലിയുടെ ‘ആർ.ആർ.ആർ’ ആണ് ആലിയയുടെ അടുത്ത ചിത്രം. ഷാറുഖ് ഖാനൊപ്പം സഹ നിർമാതാവുന്ന ‘ഡാർലിംഗ്സി’ലും ആലിയ അഭിനയിക്കുന്നുണ്ട്. ഫർഹാൻ അക്തറിന്റെ ജീ ലെ സെറ, രൺവീർ സിങിനൊപ്പം റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയാണ് ആലിയയുടെ മറ്റ് പ്രൊജെക്ടുകൾ.