“വര്‍ണ്യത്തില്‍ ആശങ്ക” എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. “ജിന്ന്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകനായി എത്തുന്നത്. ദുൽഖർ സൽമാനെ നായകനാക്കി സൂപ്പർ ഹിറ്റായി മാറിയ “കലി”യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണു.
സൗബിന് ഷാഹിറിനൊപ്പം മണ്മറഞ്ഞു പോയ അഭിനയ തിലകം കെപിഎസി ലളിത, ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, സാബുമോന്, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ്, ജിലു ജോസഫ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രശാന്ത് പിള്ള സംഗീതം പകരുന്ന ഗാനങ്ങളുടെ ഗാനരചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് നടത്തിയിരിയ്ക്കുന്നത് ദീപു ജോസഫ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യില്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന്. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്, ഓഡിയോഗ്രാഫി എം ആര് രാജകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് കാരന്തൂര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി ആര് ഓ മഞ്ജു ഗോപിനാഥ്, ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ എന്നിവരാണ് ചെയ്തിരിക്കുന്നത്.