വൈവിധ്യങ്ങളായ വേഷങ്ങൾ എന്നും വിക്രമിന്റെ ഇഷ്ട സ്ഥലമാണ്. സിനിമയുടെ വിജയത്തിന് വേണ്ടി എന്ത് തരം മാറ്റങ്ങൾക്കും താരം തയ്യാറാവുന്നതാണ്. സംവിധായകൻ പാ രഞ്ജിത്തിനൊപ്പം വിക്രം ഒരു ചിത്രത്തിനായി ഒന്നിക്കുമെന്ന് നേരത്തെ തന്നെ കോളിവുഡിൽ ഊഹാപോഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, സ്റ്റുഡിയോ ഗ്രീനിലൂടെ കെ ഇ ജ്ഞാനവേൽരാജയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന് താൽക്കാലികമായി “ചിയാൻ 61” പേര് എന്നാണ് അനൗൻസ് ചെയ്തിരിക്കുന്നത്. കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) അകപ്പെട്ട ഒരാളുടെ പശ്ചാത്തലത്തിൽ ആയിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് ഉദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോലാർ ഗോൾഡ് ഫീൽഡുമായി ബന്ധപ്പെട്ടു വന്ന യാഷ് ചിത്രം കെ.ജി.എഫ് പാൻ ഇന്ത്യൻ ലെവലിൽ ചർച്ചയായ ചിത്രം ആയിരുന്നു , എന്നാൽ ബ്ലോക്ക്ബസ്റ്റർ സിനിമയിൽ നിന്ന് വ്യത്യസ്തമായിരിക്കും കഥ. അതേ പശ്ചാത്തലത്തിൽ വിക്രം നായകനായി എത്തുന്ന സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. വളരെക്കാലത്തിന് ശേഷം വിക്രമിന് ഇത് ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കും “ചിയാൻ 61“.
ജിവി പ്രകാശ് കുമാറിനെയോ അനിരുദ്ധ് രവിചന്ദറിനെയോ ചിത്രത്തിന്റെ സംഗീതസംവിധായകനായി തിരഞ്ഞെടുത്തേക്കാം എന്ന വാർത്തയും പുറത്തുണ്ട്. എന്നാലും സിനിമയുടെ മാറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. രഞ്ജിത്ത് ഇപ്പോൾ കാളിദാസ് ജയറാമിനെ നായക്കാനാക്കി നച്ചത്തിരം നഗർഗിരത് എന്ന ചിത്രമാണ് സംവിധാനം ചെയ്യുന്നത്.
അതേസമയം, വിക്രമിന്റെതായി മഹാനാണ് ഏറ്ററ്വും പുതിയതായി റീലീസ് ചെയ്തത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന “കോബ്ര”, “പൊന്നിയിൻ സെൽവൻ” എന്നിവയുൾപ്പെടെ മൂന്ന് ചിത്രങ്ങളുടെ ജോലികൾ പൂർത്തിയാക്കിയിരിക്കുകയാണ് വിക്രം.