നിരവധി അഭിനയ മൂല്യമുള്ള കഥാപാത്രങ്ങൾക്ക് ശേഷം പ്രധാന കഥാപാത്രമായി ഷറഫുദ്ധീൻ പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് “1744 വൈറ്റ് ആൾട്ടോ”. ചിത്രത്തിന്റെ ടീസർ വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ് ഇന്നലെ. ടീസറിൽ എടുത്തു പറയേണ്ട വസ്തുതയും ആകർഷണവും ടീസറിൽ ഉള്ള കാഴ്ചയുടെ കളറിങ്ങും എഡിറ്റിംഗുമാണ്.
സൂപ്പർ ഹിറ്റായി മാറിയ തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ” 1744 വൈറ്റ് ആൾട്ടോ”യുടെ ആകർഷകമായ ടീസർ മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് പുറത്തിറക്കിയത്. എന്റർടെയ്ൻമെന്റിന്റെ സൂചന നൽകുന്ന ടീസറിന് സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർ.ജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാന് ചിത്രത്തിലെ മറ്റ്പ്രധാന കഥാപാത്രങ്ങൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഭൂരിഭാഗവും കാഞ്ഞങ്ങാടാണ് പൂർത്തിയാക്കിയത്.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സെന്ന ഹെഗ്ഡെ, അർജുനൻ എന്നിവർ ചേർന്നാണ് , അവർക്കൊപ്പം തിരക്കഥ രചനയിലും ക്യാമറയിലും ശ്രീരാജ് രവീന്ദ്രൻ പങ്കാളിയാവുന്നുണ്ട്. ഹരിലാൽ കെ. രാജീവ് എഡിറ്റർ, സംഗീതം മുജീബ് മജീദ്, മെൽവി .ജെ വസ്ത്രാലങ്കാരം, മേക്കപ്പ്. രഞ്ജിത്ത് മണലിപ്പറമ്പിൽ.