നിരവധി ഗ്ലാമറസ് വേഷങ്ങൾക്ക് ശേഷം സണ്ണി ലിയോണി നായികയായി എത്തുന്ന വെബ് സീരിസ് “അനാമിക” റിലീസ് ചെയ്തു. എംഎക്സ് പ്ലെയറിലൂടെ മാർച്ച് 10നാണ് സീരിസ് റിലീസ് ചെയ്തത്. നടിയുടെ ആദ്യ ഒടിടി റിലീസ് കൂടിയാണിത്.
വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന അനാമികയിൽ ഇന്റലിജെൻസ് ഓഫിസറായിട്ടാണ് സണ്ണി എത്തുന്നത്. പതിവ് ഗ്ലാമർ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആക്ഷൻ അവതാരത്തിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്.
അനാമിക എന്ന വ്യക്തി തന്റെ പൂർവ്വകാലം മറക്കുകയും തുടർന്ന് അതുമായി ബന്ധപ്പെട്ട നിരവധി സംഘർഷഭരിതമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഗ്ലാമർ വേഷങ്ങൾക്കപ്പുറം സണ്ണിയുടെ ആക്ഷൻ രംഗങ്ങൾ കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.