സൂപ്പർ ഹിറ്റായ കൈതിക്കും സുൽത്താനും ശേഷം ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ-1. ആകാംഷകൾ ഇരട്ടിയാക്കിക്കൊണ്ട് പുതിയ ചിത്രവുമായി എത്തുകയാണ് താരം. കാർത്തിയെ നായകനാക്കി വിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രമായ “സർദാർ” ആണ് താരത്തിന്റേതായി പുതിയതായി ഇറങ്ങാൻ പോകുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാർത്തിക്കൊപ്പം മലയാളി താരം രജിഷ വിജയനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി അവതരിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഏറ്റവും ആകർഷകമായ കാര്യം എന്നത് ചിത്രത്തിൽ അച്ഛൻ , മകൻ ഇരട്ടവേഷത്തിലാണ് കാർത്തി എത്തുക എന്നതാണ്. കോവിഡ് പ്രതിസന്ധിമൂലം പലതവണ ഷൂട്ടിങ് നിർത്തിവെച്ച ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. പൂർണ്ണമായും ഒരു ആക്ഷൻ ചിത്രമായിരിക്കും സർദാർ എന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ചിത്രത്തിൻറെ പ്രധാനപ്പെട്ട ആക്ഷൻ ജനങ്ങൾ മൈസൂരിൽ വച്ചപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്.
റാഷി ഖന്ന നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ സിമ്രാൻ , മുരളി ശർമ്മ, മുനിഷ്കാന്ത് എന്നിവരും അഭിനയിക്കുന്നു. പ്രിൻസ് പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നൽകും. ജോർജ്ജ് സി വില്യംസാണ് സർദാറിന്റെ ഛായാഗ്രഹണത്തിന്റെ ചുമതല. ചിത്രം 2022 രണ്ടാം പകുതിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് തെലുങ്കിലെ പ്രമുഖ മുഖ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോം കമ്പനിയായ ആഹായാണ്.