ലോകസിനിമയെ സ്നേഹിക്കുന്ന , സിനിമയുടെ മായികലോകം നഗ്നനേത്രങ്ങളാൽ കാണ്ടാസ്വദിക്കാൻ ആഗ്രഹിക്കുന്ന തലമുറയുടെ ആഗ്രഹസാഫല്യമാണ് ഇന്ന് 6 മണിക്ക് ഉദ്ഘാടനം പൂർത്തിയാക്കി ആരംഭിക്കാൻ പോകുന്ന 26-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) .
മേളയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന എവർക്കുമൊപ്പം ഇത്തവണ സിനിഡയറിയും പങ്കുചേരുന്നു. നിങ്ങൾ അനുഭവിച്ച IFFK , നിങ്ങളെ സ്വാധീനിച്ച കഥാപാത്രങ്ങൾ ,നിങ്ങളിലൂടെ കയറിയിറങ്ങിയ കഥകൾ അങ്ങനെയങ്ങനെ നിങ്ങളുടെ സ്വന്തം IFFK അനുഭവം ഇതോടൊപ്പമുള്ള പോസ്റ്ററിൽ കാണുന്ന നമ്പറിലേക്ക് അയക്കുക.
സിനിമ കാണാനും ആശയങ്ങളിൽ കയറി പറക്കാനും ആകാംഷയുടെ മുൾമുനയിൽ നിന്ന് ചിന്തകളുടെ കെട്ടഴിക്കാനും ആഗ്രഹിക്കുന്ന നിങ്ങൾക്ക് , സിനിഡയറിലേക്ക് അയക്കുന്ന എഴുത്തുകൾ വഴി ആകർഷകമായ സമ്മാനങ്ങളും ഞങ്ങൾ സമ്മാനിക്കുന്നു. ഒപ്പം നിങ്ങൾ അയക്കുന്ന ഓരോ രചനകളും ഞങ്ങളുടെ സ്വന്തം online portal website ആയ www.cinidiary.com എന്ന വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ഇന്ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്.