പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകനും ഛായാഗ്രാഹകനുമായ വേണു ഒരുക്കുന്ന ചിത്രം “കാപ്പ (kaapa)” ചിത്രീകരണം ആരംഭിക്കുന്നു. സിനിമയുടെ ചിത്രീകരണം മെയ് 20 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് മികച്ച് പ്രതികരണമാണ് ലഭിച്ചിരുന്നത്. കേളത്തിലെ ഗുണ്ട ആക്റ്റായ കാപ്പയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ലൊക്കേഷൻ തിരുവനന്തപുരത്ത് ആരംഭിക്കും.
അന്ന ബെന്നും സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മോഷന്‍ പോസ്റ്ററില്‍ നന്ദു നല്കിയ വോയിസോവറില് സിനിമയുടെ ഇതിവൃത്തത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പൃഥ്വിരാജ് ചിത്രത്തിൽ ഗുണ്ടയാണെന്ന് മോഷന്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. തിരുവനന്തപുരം കേന്ദ്രീകൃതമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പൃഥ്വിരാജ് ജൂൺ മാസത്തിൽ ഷൂട്ടിന്റെ ഭാഗമാകും. നിലവിൽ ബ്ലെസ്സി ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ജി ആര് ഇന്ദു ഗോപനാണ് നിര്‍വ്വഹിക്കുന്നത്. “കാപ്പ (kaapa)” ജി ആര് ഇന്ദുഗോപന്റെ ശഘ്മുഖി എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. “കാപ്പ (kaapa)” ഒരു ബിഗ് ബജറ്റ് ചിത്രമാവാനാണ് സാധ്യതയെന്നാണ് സൂചന. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വേണു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിന് വേണ്ടി പാര്‍വതി തിരുവോത്തും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാച്ചിയമ്മയാണ് വേണു അവസാനമായി സംവിധാനം ചെയ്തത്.