വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന “നീലവെളിച്ചം (Neelavelicham)” എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരിയിലെ പിണറായിയിൽ ആരംഭിച്ചു. റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം (Neelavelicham). നേരത്തേ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരുടെ പേരുകൾ പുറത്തുവിട്ടായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ മൂലം ഇവർ ഒഴിവാകുകയായിരുന്നു.
ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന “നീലവെളിച്ചം (Neelavelicham)” എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ എംഎൽഎ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കിൻഫ്ര റീജനൽ മാനേജർ മുരളി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റിങ് സൈജു ശ്രീധരൻ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആർഒ എ.എസ്. ദിനേശ്.