കഴിഞ്ഞ ദിവസം കേരളത്തിലെ സിനിമാ മേഖലയെയും സിനിമാസ്വാദകരെയും ഏറെ ഞെട്ടിച്ച വാർത്തയാണ് നടനും നിർമ്മാതാവുമായ വിജയ് ബാബു(Vijay Babu)വിനെതിരെ നടി നൽകിയ ലൈംഗിക പരാതി. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതിയെന്നും ആരോപിച്ചിരുന്നു.
എന്നാൽ അധികം വൈകാതെ തന്നെ രാത്രിയോട് കൂടി വിജയ് ബാബു(Vijay Babu) facebook ലൈവിൽ വരികയും നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇരയുടെ പേര് വെളിപ്പെടുത്തി എന്ന പുതിയ കേസും വിജയ് ബാബു(Vijay Babu)വിനെതിരെ വന്നു എന്നത് പുതിയ വാർത്തകളായി എല്ലാവരും കേൾക്കുകയും ചെയ്തു.
ലൈംഗിക പരാതി നൽകിയ നടി അദ്ദേഹത്തിന്റെ ലൈവിനെതിരെ ശബ്ദമുയർത്തുകയോ , സിനിമാ സീരിയൽ താരങ്ങൾ ഐക്യദാർഢ്യപ്പെട്ടോ പരാമർശിച്ചോ രംഗത്തെത്തിയിട്ടില്ല എന്നതും ഇപ്പോഴും ആശ്ചര്യം ഉണ്ടാക്കുന്നുണ്ട്. എന്നാൽ സിനിമ രംഗത്തെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി) വിജയ് ബാബു(Vijay Babu)നെതിരെ രംഗത്തെത്തിയിരുന്നു.
പക്ഷെ , ഏറ്റവും ആശ്ചര്യമായത് ഇതുവരെ ഒരു പ്രതികരണവുമായി മലയാളികളുടെ പ്രിയപ്പെട്ട ടീം കരിക്ക് ഇതുവരെ എത്തിയിട്ടില്ല എന്നതാണ്. കാരണം എന്തെന്നാൽ , പരാതിക്കാരിയായ നടി കരിക്കിലൂടെയാണ് അഭിനയ മേഖലയിലേക്ക് കടന്നു വന്നത്. കരിക്കിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. എങ്കിൽ പോലും സഹപ്രവർത്തകക്ക് ഉണ്ടായ ദുരവസ്ഥയിൽ മൗനം പാലിക്കുന്നത് എന്തെന്ന് അറിയാൻ മലയാളികൾ കാത്തിരിക്കുകയാണ്.