ആഗോളതലത്തിൽ ആരാധകരുടെ ശ്രദ്ധ നേടിയെടുത്ത സീരീസുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത ദക്ഷിണ കൊറിയൻ വെബ് സീരീസ് സ്ക്വിഡ് ഗെയിം(Squid game). തുടക്കം മുതൽ ഒടുക്കം വരെ ഓരോ എപ്പിസോഡുകളിലും പ്രേക്ഷകനെ ആകാംഷയുണ്ടാകുന്ന സംഭവങ്ങളും ശ്വാസം അടക്കിപ്പിച്ചിരിക്കുന്ന പ്രകടനവുമാണ് ഈ കൊറിയൻ സീരീസ് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ സീരിസിന്റെ അടുത്ത സീസണിനായി അക്ഷമരായി കാത്തിരിക്കുകയാണ് സ്ക്വിഡ് ഗെയിം ആരാധകർ. അടുത്ത സീസൺ 2024 അവസാനത്തോടെ പ്രേക്ഷകരിലേക്ക് എത്തും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

”സീസൺ രണ്ടിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തുകൾ പുരോഗമിക്കുകയാണ് എന്നും 2024 അവസാനത്തോടെ ആരാധകർക്ക് മുന്നിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് സ്ക്വിഡ് ഗെയിമി(Squid game)ന്റെ സംവിധായകനും രചയിതാവുമായ ഹ്വാങ് ഡോങ് ഹ്യുക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കാനസറീസ് ഫെസ്റ്റിവലിൽ പങ്കെടുത്ത ഹ്വാങ്ങിനോട് രണ്ടാം ഭാഗത്തെ കുറിച്ച് ആരാധകർ ചോദിച്ചിരുന്നു. എന്നാൽ താൻ തിരക്കഥയുടെ മൂന്ന് പേജുകൾ മാത്രമേ എഴുതിയിട്ടുള്ളൂവെന്നും ഉടൻ തീർക്കുമെന്നും അറിയിച്ചു.
2009-ൽ ഒരു ഫീച്ചർ ഫിലിമായിട്ടാണ് ഹ്വാങ് ആദ്യം ഷോ എഴുതിയത്. തുടർന്ന് 2016-ൽ നെറ്റ്ഫ്ലിക്സ് ദക്ഷിണ കൊറിയയിൽ എത്തിയതിന് ശേഷമാണ് സ്ക്വിഡ് ഗെയിം(Squid game) സീരീസ് ആയി പുറത്തിറങ്ങുന്നത്. പരമ്പര തുടങ്ങി നാല് ആഴ്‌ചയ്‌ക്ക് ശേഷം കോടിക്കണക്കിന് ആളുകളിലേക്കാണ് നെറ്റ്ഫ്ലിക്‌സ് ഈ സീരിസിനെ എത്തിച്ചത്. ലോകമെമ്പാടും ഹിറ്റ്‌ലിസ്റ്റിൽ ഇടം നേടിയ സ്ക്വിഡ് ഗെയിമിന് ‘ബ്രിഡ്ജർടൻ’ എന്ന പരമ്പരയുടെ 625.5 ദശലക്ഷം മണിക്കൂറുകളെ സ്ക്വിഡ് ഗെയിം(Squid game) മറികടന്നു.

ലീ ജംഗ്-ജെ, പാർക്ക് ഹേ-സൂ, വി ഹാ-ജൂൺ, ഹോയോൺ ജംഗ്, ഒ യോങ്-സു, ഹിയോ സുങ്-തേ, അനുപം ത്രിപാഠി, കിം ജൂ-റിയോങ് എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധന അഭിനേതാക്കൾ. സ്ക്വിഡ് ഗെയിമി(Squid game)ലെ അഭിനയത്തിന്, ടെലിവിഷൻ ഫിലിം വിഭാഗത്തിലെ മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഓ യോങ്-സു വിന് ലഭിച്ചിരുന്നു.