മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകൻ ശ്രീ. ഭരതൻ സംവിധാനവും നിർമാണവും നിർവഹിച്ച് 1978 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് aaravam ‘ അഹാ’ … എന്ന ആ വിളിയിൽ തുടങ്ങി മരുത് എന്ന വേട്ടക്കാരൻ കഥാപാത്രം പ്രേക്ഷകരുടെ മുന്നിലേക്കേതുന്നതോട് കൂടി ആരവം തുടങ്ങുന്നു. മരുതിൻ്റെ ജീവിതത്തിലെ പ്രധാനപെട്ട മറ്റൊരു വ്യക്തിയായ ചായ കട നടത്തുന്ന കടവുൾ സഹായം കാവേരിയുടെ കഥ മുന്നോട്ട് പോകുമ്പോൾ പ്രേക്ഷകർ ആൻ്റണിയെയും അലമേലുവിനേയും കൊക്കരക്കോ അണ്ണനേയും ഒക്കെ പരിചയപ്പെടും..
അവരുടെ ഒക്കെ ഇടയിലേക്ക് ഒരു സർക്കസ് കമ്പനിക്കാർ എത്തുമ്പോൾ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് പ്രധാന കഥാതന്തു.മനുഷ്യൻ്റെ സഹജമായ പ്രത്യേകതകളെ കഥയുടെ സ്വാഭാവികമായ ഒഴുക്കിലൂടെ വരചോടുന്നുണ്ട് എന്നത് പറയാതെ വയ്യ.
സിനിമയിലെ നായകൻ മരുതായി ശ്രി. നെടുമുടി വേണുവും അലമേലുവായി ശ്രീമതി. കെ. പി. എ.സി ലളിതയും മറക്കാനാവാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മറ്റ് അഭിനേതാക്കളും തങ്ങളുടെ ഭാഗം ഭംഗിയായി കൈകാര്യം ചെയ്തത് പ്രേക്ഷകർക്ക് മികച്ച ഒരു അനുഭവമാണ് നൽകുന്നത്.
‘ മുക്കൂറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടി താ..’ എന്ന ശ്രീ. കാവാലം നാരായണ പണിക്കരുടെ രചനയിൽ തുടങ്ങി എം ജി രാധാകൃഷ്ണൻ്റെ സംഗീതത്തിൽ രൂപമെടുത്ത ചിത്രത്തിലെ ഗാനങ്ങളും ഔസേപ്പച്ചൻ – ജോൺസൺ കൂട്ടുകെട്ടിൽ പിറന്ന പശ്ചാത്തല സംഗീതവും ഇന്നും ഓർമ്മയിൽ നിൽക്കുന്നവയാണ്. അങ്ങിനെ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഓർമ്മയിൽ നിൽക്കുന്ന ഒരു ആരവം തീർത്ത് കൊണ്ടാണ് ആരവം പെയ്തൊഴിയുന്നത്.