രാജ്യാന്തര നിലവാരമുള്ള ഇന്ത്യൻ സിനിമകൾ പരിചയപ്പെടാനാവുന്നു എന്നത് മത്സര ചിത്രങ്ങളുടെ ജൂറിയെന്ന നിലയിൽ ആവേശം നൽകുന്നുവെന്ന് രാജ്യാന്തര മേളയുടെ ജൂറി അംഗം ജാക്വസ് കോമറ്റ് .മേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും ഐ എഫ് എഫ് കെ മീഡിയ സെല്ലിനനുവദിച്ച ഓൺലൈൻ അഭിമുഖത്തിൽ കോമെറ്റ് അഭിപ്രായപ്പെട്ടു .സൂം പ്ലാറ്റ് ഫോമിലൂടെയാണ് മത്സരചിത്രങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നത് .ആരോഗ്യകരമായ ചർച്ചകളും നടക്കുന്നു .
നിലവിൽ വർക് അറ്റ് ഹോം എന്ന നിലയിൽ ഒരു ജോർജിയൻ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികളിലാണെന്നും ജൂറി ചുമതല കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ചിത്രത്തിന്റെ വർക്കുകൾക്കായി ചിലിയിലേക്ക് പോകാനിരിക്കുകയാണെന്നും ജാക്വസ് കോമെറ്റ് പറഞ്ഞു