ഷർട്ടിലും മുണ്ടിലും കറുത്ത കണ്ണടയിലും തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ.
തിരുവനന്തപുരം IFFK വേദിയിൽ താരാജാടകൾ ഇല്ലാതെ ഒതുങ്ങി കൂടി ചുണ്ടിലൊരു ചിരിയുമായി നടക്കുന്ന ദുൽഖർ മേളയുടെ തിളക്കം കൂട്ടി.നിരവധിയാളുകൾ ഫോട്ടോ എടുക്കാൻ തിടുക്കം കൂട്ടി. ചിരിച്ച മുഖവുമായി ദുൽഖർ അവർക്കൊപ്പം നിന്നു.
ആകാംക്ഷക്ക് ഇനിയല്പം , വിശ്രമം നൽകാം..ഇദേഹത്തിന്റെ പേര് അനീസ് , വീട് മലപ്പുറത്താണ്. ഇവന്റ് മാനേജ്മന്റ് ആയി തിരുവനന്തപുരം വന്നപ്പോഴാണ് IFFK മേള നടക്കുന്നുണ്ടെന്നറിഞ്ഞതും സുഹൃത്തിനൊപ്പം എത്തിയതും.
എന്ത് തന്നെയായിരുന്നാലും , ദുൽഖറിന്റെ അപരൻ എന്ന പേരിന് എന്നും അർഹനാണ് അനീസ്. കാരണം അദ്ദേഹത്തിന്റെ കണ്ണടയും നീളൻ മുടിയും ചിരിയും എന്നും ദുൽഖറിന്റെ മുഖം നമ്മളിലേക്ക് കൊണ്ട് വരും.