തകര്‍ച്ചയില്‍ നിന്ന് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ പദവിയിലേക്ക് അതിവേഗം ഉയര്‍ത്തിയ ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹി എന്ന സിനിമ. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ എത്തിയ ചിത്രം അന്ന് തിയറ്റർ ഇളക്കിമറിച്ച് നേടിയത് ചരിത്രവിജയവും.
iffk യുടെ ഭാഗമായി ഹോമേജ് കാറ്റഗറിയിൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസെഫിന്റെ ഓർമകൾക്ക് മുന്നിലായി തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് ന്യൂ ഡൽഹി പ്രദർശിപ്പിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ ന്യൂ ഡൽഹി കരഘോഷങ്ങളോടെയാണ് iffk ആരാധകർ ഏറ്റെടുത്തത്. ഒരിക്കലും മറക്കാനാകാത്ത തീയേറ്റർ അനുഭവമെന്ന് ചിത്രം കണ്ട് പുറത്തിറങ്ങിയ ആരാധകർ പ്രതികരിച്ചു. ഇവൻ മേഘരൂപൻ,ശാന്തം എണ്ണിയവയാണ് ഈ കാറ്റഗറിയിൽ പ്രദർശിപ്പിക്കുന്ന മറ്റ് മലയാള ചിത്രങ്ങൾ .