കൃഷന്ത് ആർ കെയുടെ ആവാസ്വ്യൂഹം നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ച് ചലച്ചിത്രമേള.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 26ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത സിനിമയാണ് ആവാസ വ്യൂഹം. കരിക്ക് ചാനലിലൂടെ പ്രശസ്തനായ രാഹുൽ രാജഗോപാലൻ ജോയ് എന്ന മൽസ്യ മനുഷ്യന്റെ കഥാപാത്രത്തെ അനായസമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

നിറഞ്ഞ കയ്യടികളോടെയാണ് ചലച്ചിത്രസ്വാദകർ സിനിമയെ ഏറ്റെടുത്തത്. മത്സ്യവും മനുഷ്യനും ഇടകലർന്ന വിചിത്ര ജീവിയെയാണ് രാഹുൽ ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രകൃതിയും മനുഷ്യനും മതവും ശാസ്ത്രവും എല്ലാം ഉള്‍പ്പെടുന്ന ഒരു ആവാസ വ്യസ്ഥയുടെ കഥയുടെ പശ്ചാത്തലത്തിൽ കൊമേഴ്യൽ സിനിമയുടെ ചേരുവകൾ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
