ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ സിനിമയുടെ ടീസർ റിലീസ് ചെയ്തു. ആസിഫ് അലിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. പൊളിറ്റിക്കൽ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്.
ആസിഫ് അലിക്കൊപ്പം റോഷൻ മാത്യു, നിഖില വിമൽ, സുരേഷ് കൃഷ്ണ, സുദേവ് നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഗോള്‍ഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി. എം. ശശിധരനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഹേമന്ദ് കുമാറും ഛായാഗ്രഹണം നടത്തിയിക്കുന്നത് പ്രശാന്ത് രവീന്ദ്രനുമാണ്. സംഗീതം ജെയ്ക് ബിജോയ്.