സൂഫിയായി പ്രേക്ഷകഹൃദയം കവർന്ന ദേവ് മോഹൻ വീണ്ടും നായകനായി തിരശീലയിലേക്ക് വരുന്നു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘പുള്ളി’യിലൂടെയാണ് താരത്തിന്റെ വരവ്വ്. എന്നാൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് സിനിമയിലെ കലാഭവൻ ഷാജോണിന്റെ എൻട്രിയാണ്.
ദൃശ്യം സിനിമയിലെ ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് കോൺസ്റ്റബിൾ സഹദേവന്റെ വേഷം. സിനിമയിൽ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കഥാപാത്രമായിരുന്നു കോൺസ്റ്റബിൾ സഹദേവൻ. ഇപ്പോൾ ഏറെ പ്രത്യകതയുള്ള ഒരു വില്ലൻ ലുക്കിൽ എത്തുകയാണ് കലാഭവൻ ഷാജോൺ അതും പോലീസ് വേഷത്തിൽ തന്നെ. നെഗറ്റീവ് ടച്ച് ഉള്ള സൈമൺ പാത്താടൻ എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിക്കുന്നത്.
കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമ്മിക്കുന്ന ‘പുള്ളി’ വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. ഇന്ദ്രൻസ്,രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, മീനാക്ഷി, അബിൻ ബിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും സിനിമയിലെത്തുന്നുണ്ട്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ബിനുകുര്യൻ. ദീപു ജോസഫാണ് എഡിറ്റിങ്. സംഗീതം- ബിജിബാൽ, കലാസംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ. തോമസ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.