കുഞ്ചാക്കോ ബോബന്, വിനായകന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ എം കമൽ സംവിധാനം ചെയ്യുന്ന ചിത്രം ‘പട’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകരിലേക്ക് എത്തും. ഇ 4 എന്റര്ടെയ്ന്മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് പട ചർച്ച ചെയ്യുന്നത്. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്.
‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെ എം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന് അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു.